കണ്ണൂര്‍: (www.kvartha.com 03.02.2022) മാവേലി എക്സ്പ്രസില്‍ യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. എഎസ്‌ഐയ്‌ക്കെതിരെയാണ് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപോര്‍ട് സമര്‍പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.
കൃത്യമായ ടികെറ്റില്ലാതെ സ്ലീപെര്‍ കോചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് ആരോപണം. ടികെറ്റ് പരിശോധിക്കേണ്ടത് ടിടിആര്‍ ആണെന്നിരിക്കെയാണ് പൊലീസുകാരന്‍ ടികെറ്റ് ചോദിച്ചെത്തി സ്ലീപെര്‍ കംപാര്‍ട്‌മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
Keywords: Kannur, News, Kerala, Police, Case, Crime, Human- rights, Ticket, Attack, Train, Passenger, Police officer assaults passenger on Maveli Express; Human Rights Commission registered case
< !- START disable copy paste -->