Follow KVARTHA on Google news Follow Us!
ad

ഇന്‍ഡ്യയുടെ കോവിഡ് 19 വാക്‌സിനേഷനുകളുടെ എണ്ണം 145.44 കോടി കവിഞ്ഞു; കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 25 ലക്ഷത്തിലധികം ഡോസുകള്‍

Number of Covid 19 vaccination in India crossed 145.44 crore #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 02.01.2022) ഇന്‍ഡ്യയുടെ കോവിഡ് 19 വാക്‌സിനേഷനുകളുടെ എണ്ണം 145.44 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 ലക്ഷത്തിലധികം ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 25,75,225 ഡോസുള്‍പ്പെടെ, ഞായറാഴ്ച രാവിലെ ഏഴ് മണി വരെയുള്ള കണക്കനുസരിച്ചാണ് ഇന്‍ഡ്യയിലെ കോവിഡ് 19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 145.44 കോടി (1,45,44,13,005) പിന്നിട്ടു. 1,55,58,060 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഞായറാഴ്ച രാവിലെ ഏഴ് മണി വരെയുള്ള പ്രാഥമികവിവരമനുസരിച്ച് ആരോഗ്യപ്രവര്‍ത്തകരില്‍ ഒന്നാം ഡോസ് സ്വീകരിച്ചത് 1,03,88,023 പേരും രണ്ടാം ഡോസ് 97,16,435 പേരുമാണ് സ്വീകരിച്ചത്. മുന്നണിപ്പോരാളികള്‍: ഒന്നാം ഡോസ് 1,83,85,833, രണ്ടാം ഡോസ് 1,68,05,442.

New Delhi, News, National, Vaccine, COVID-19, Treatment, Number of Covid 19 vaccination in India crossed 145.44 crore

18-44 പ്രായപരിധിയിലുള്ളവരില്‍ ഒന്നാം ഡോസ് സ്വീകരിച്ചത് 50,05,37,483 പേരും രണ്ടാം ഡോസ് 33,52,31,221 പേരുമാണ്. 45-59 പ്രായപരിധിയിലുള്ളവര്‍: ഒന്നാം ഡോസ് 19,47,56,093, രണ്ടാം ഡോസ് 15,13,53,034. 60ന് മേല്‍ പ്രായമുള്ളവര്‍: ഒന്നാം ഡോസ് 12,15,36,496, രണ്ടാം ഡോസ് 9,56,02,945 പേര്‍. രാജ്യത്ത് ആകെ 1,45,44,13,005 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,249 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം,42,84,561 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.27 ശതമാനം ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്‍ഡ്യയില്‍ 27,553 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 1,22,801 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 

രാജ്യത്തെ പരിശോധനാശേഷി തുടര്‍ചായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,82,376 പരിശോധനകള്‍ നടത്തി. ആകെ 68 കോടിയിലേറെ (68,00,71,486) പരിശോധനകളാണ് ഇന്‍ഡ്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.35 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.55 ശതമാനമാണ്.

Keywords: New Delhi, News, National, Vaccine, COVID-19, Treatment, Number of Covid 19 vaccination in India crossed 145.44 crore
< !- START disable copy paste -->

Post a Comment