ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ ആറുമാസത്തേക്കാണ് മൊറടോറിയം കാലാവധി നീട്ടിയത്. മീന്‍പിടിത്ത ഉപകരണങ്ങള്‍ വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം, പെണ്‍മക്കളുടെ വിവാഹം, ചികിത്സ, വീട് നിര്‍മാണം എന്നീ ആവശ്യങ്ങള്‍ക്ക് 2008 ഡിസംബര്‍ 31 വരെ മീന്‍പിടിത്തക്കാര്‍ എടുത്ത വായ്പകളിലെ മൊറടോറിയമാണ് മന്ത്രിസഭാ യോഗം നീട്ടിയത്. തുടങ്ങിവച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പെടെയുള്ളവയില്‍ ആനുകൂല്യം ലഭിക്കും.
Keywords: Thiruvananthapuram, News, Kerala, Fishermen, Loan, Moratorium on fishermen's loans extended.