മലപ്പുറം: (www.kvartha.com 23.01.2022) പശ്ചിമ ബെന്‍ഗാളില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മലപ്പുറം വാഴക്കാട് നിന്ന് കണ്ടെത്തി. നാഷനല്‍ ചൈല്‍ഡ് റൈറ്റ്സ് കമീഷനില്‍ നിന്ന് വിവരം ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് പൊലീസും ചൈല്‍ഡ് ലൈനും ചേര്‍ന്ന് ബെന്‍ഗാള്‍ സ്വദേശിയായ യുവാവിനൊപ്പം താമസിച്ചിരുന്ന 16കാരിയെ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരികയാണ്. 16കാരി ഒരു മാസം ഗര്‍ഭിണിയാണെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയുടെ ഉത്തരവില്‍ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.
16കാരിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ ബെന്‍ഗാള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. യുവാവ് ബെന്‍ഗാളില്‍ പോയി തിരിച്ചു വന്നപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നാഷനല്‍ ചൈല്‍ഡ് റൈറ്റ്സ് കമീഷനില്‍ നിന്ന് വിവരം ലഭിച്ച ഉടനെ വാഴക്കാട് പൊലീസ് സ്റ്റേഷന്റെ സഹായത്തോടെ ആദ്യം ലോഡ്ജുകളിലും മറ്റും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് കുട്ടിയെ വാടക വീട്ടില്‍ നിന്നും കണ്ടെത്തിയതെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.
Keywords: Malappuram, News, Kerala, Girl, Missing, Custody, Police, Bengal, Missing girl from Bengal found in Malappuram.