കോട്ടയം: (www.kvartha.com 03.02.2022) സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയും ഏറ്റുമാനൂര്‍ എംഎല്‍എയുമായ വി എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പെട്ടു. ഔദ്യോഗിക വാഹനമാണ് പിക് അപ് വാനുമായി കൂട്ടിയിടിച്ചത്. പാമ്പാടി വട്ടമലപ്പടിയില്‍ വച്ച് ഉച്ചയ്ക്കാണ് സംഭവം.
അപകടത്തില്‍ മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മന്ത്രിയുടെ ഗണ്‍മാന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാമ്പാടി താലൂക് ആശുപത്രിയില്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം മന്ത്രി മറ്റൊരു വാഹനത്തില്‍ കോട്ടയത്തേക്ക് പോയി.
Keywords: Kottayam, News, Kerala, Accident, Minister, VN Vasavan, Car, Injured, Hospital, Minister VN Vasavan's car collided with pick up van
< !- START disable copy paste -->