Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ല, ശാസ്ത്രീയമായ സമീപനങ്ങളുമായി സര്‍കാര്‍ മുന്നോട്ട് പോകും: മന്ത്രി കെ രാജന്‍

Minister K Rajan says there will be no complete lockdown in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 20.01.2022) കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്നും ശാസ്ത്രീയമായ സമീപനങ്ങളുമായി സര്‍കാര്‍ മുന്നോട്ട് പോകുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. 'കോവിഡ് മൂന്നാം തരംഗത്തിന്റെ വരവില്‍ സ്ഥിതി ഗുരുതരമാണ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ 40 ലേറെയാണ് ടിപിആര്‍. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമാണ്. 50 തിലേറെയാണ് തലസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതിവ്യാപനം ഒഴിവാക്കാനുള്ള ശ്രമം തന്നെയാണ് സര്‍കാര്‍ നടത്തുന്നത്. എന്നാല്‍ അതിനര്‍ത്ഥം സമ്പൂര്‍ണ അടച്ചുപൂട്ടലല്ല' എന്നും മന്ത്രി പറഞ്ഞു.

കോവിഡ് സാഹചര്യത്തെ ഏറ്റവും ശാസ്ത്രീയമായാണ് സര്‍കാര്‍ സമീപിക്കുന്നതെന്ന് മന്ത്രി രാജന്‍ വ്യക്തമാക്കി. എല്ലാ വകുപ്പുകളെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തില്‍ സംഭവിച്ചത് പോലെ ഓക്‌സിജന്‍ ലഭ്യതക്ക് ഇതുവരെ പ്രതിസന്ധിയില്ല. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ വ്യാഴാഴ്ച വൈകിട്ട് കോവിഡ് മോണിറ്ററിംഗ് യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ജാഗ്രതയും ബോധവത്ക്കരണവുമാണ് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.

Thiruvananthapuram, News, Kerala, Minister, COVID-19, Government, Minister K Rajan, Minister K Rajan says there will be no complete lockdown in Kerala

Keywords: Thiruvananthapuram, News, Kerala, Minister, COVID-19, Government, Minister K Rajan, Minister K Rajan says there will be no complete lockdown in Kerala

Post a Comment