Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ആവശ്യം; ചെറിയ തോതിലെങ്കിലും കൂട്ടാതെ മുന്നോട്ട് പോവാനാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

Minister K Krishnankutty says that Electricity rates increase inevitable in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com 31.01.2022) സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമാണെന്നും ചെറിയ തോതിലെങ്കിലും നിരക്ക് കൂട്ടാതെ മുന്നോട്ട് പോവാനാകില്ലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജീവനക്കാര്‍ക്ക് ശമ്പളമുള്‍പെടെ നല്‍കേണ്ടതുണ്ടെന്നും കെഎസ്ഇബിയുടെ നിലനില്‍പ്പ് കൂടി നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് പദ്ധതികള്‍ ഇക്കൊല്ലം ഉണ്ടാകുമെന്നും എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ താല്‍ക്കാലമില്ലെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമീഷന് തിങ്കളാഴ്ച അപേക്ഷ നല്‍കും.

Palakkad, News, Kerala, Minister, Electricity, K Krishnankutty, Rate, Increase, Minister K Krishnankutty says that Electricity rates increase inevitable in Kerala.

Keywords: Palakkad, News, Kerala, Minister, Electricity, K Krishnankutty, Rate, Increase, Minister K Krishnankutty says that Electricity rates increase inevitable in Kerala.

Post a Comment