മലപ്പുറം: (www.kvartha.com 30.01.2022) മമ്പാട് തേനിച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുളളിപ്പാടം സ്വദേശി ഇല്ലിക്കല്‍ കരീം (67) ആണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കരീമിനെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ചെയാണ് മരിച്ചത്. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടില്‍ കാട് വെട്ടുന്നതിനിടെ ശനിയാഴ്ചയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്. അതേസമയം പരിക്കേറ്റ മറ്റ് നാലുപേരുടെ പരിക്ക് ഗുരുതരമല്ല.
Keywords: Malappuram, News, Kerala, Death, Treatment, Injured, Medical College, Bee, Attack, Man died who seriously injured after bee attack.