Follow KVARTHA on Google news Follow Us!
ad

സാമൂഹ്യമാധ്യമങ്ങളിലൂടെ വനിതാ അഭിഭാഷകയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി പരാതി; 55കാരന്‍ അറസ്റ്റില്‍

Man arrested for sending threatening messages to woman lawyer #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 26.01.2022) സാമൂഹ്യമാധ്യമങ്ങളിലൂടെ വനിതാ അഭിഭാഷകയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ 55കാരന്‍ അറസ്റ്റില്‍. തിമോതി ലൂയിസ് പോള്‍(55) ആണ് അറസ്റ്റിലായത്. പരാതിക്കാരിക്കും പ്രതിയും തമ്മില്‍ മുന്‍ പരിചയമുള്ളതായി പൊലീസ് പറയുന്നു. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കങ്ങളെ തുടര്‍ന്ന് പ്രതി അഭിഭാഷകയ്ക്കും സുഹൃത്തിനും ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമായ സന്ദേശങ്ങള്‍ നിരന്തരം അയക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

ശല്യം സഹിക്കവയ്യാതെ വനിതാ അഭിഭാഷക വക്കോല പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ഐപിസി സെക്ഷന്‍ 354-എ വകുപ്പും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമവും ഉള്‍പെടുത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

Mumbai, News, National, Arrest, Arrested, Crime, Police, Complaint, Woman, Threat, Man arrested for sending threatening messages to woman lawyer

Keywords: Mumbai, News, National, Arrest, Arrested, Crime, Police, Complaint, Woman, Threat, Man arrested for sending threatening messages to woman lawyer. 

Post a Comment