Follow KVARTHA on Google news Follow Us!
ad

ഭാര്യയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചതായി പരാതി; ഭര്‍ത്താവിനെതിരെ കേസ്

Man arrested for complaint that attack against woman #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശ്ശൂര്‍: (www.kvartha.com 30.01.2022) ഭാര്യയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് മുഹമ്മദ് അശ്വിനെതിരെയാണ് ഭാര്യ റീമയുടെ പരാതിയില്‍ കയ്പമംഗലം പൊലീസ് വധശ്രമത്തിന് കേസെടുത്തത്. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതരായ റീമയും അശ്വിനും ഒരു വര്‍ഷമായി അകന്ന് കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി തന്നെ പെരിഞ്ഞനത്തേക്ക് വിളിച്ചു വരുത്തുകയും കാറില്‍ കയറ്റി കഴുത്തില്‍ ഷോള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് റീമ പരാതി നല്‍കിയത്. കഴുത്തിന് പരിക്കേറ്റ റീമ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

Thrissur, News, Kerala, Complaint, Police, Wife, Husband, Crime, Case, Man arrested for complaint that attack against woman

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും റീമയുടെ പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ക്കെതിരെയും കേസെടുത്തതായും പൊലീസ് പറഞ്ഞു.

Keywords: Thrissur, News, Kerala, Complaint, Police, Wife, Husband, Crime, Case, Man arrested for complaint that attack against woman.

Post a Comment