Follow KVARTHA on Google news Follow Us!
ad

9 വയസുകാരന്റ മൊഴിയാണ് ഒരു പ്രതിയ്ക്ക് ശിക്ഷ വിധിക്കാന്‍ കാരണമായത്, കുട്ടികള്‍ തിരിച്ചറിയട്ടെ 'ഗുഡ് ടചും ബാഡ് ടചും': മന്ത്രി വി ശിവന്‍കുട്ടി

Let children recognize good touch and bad touch: Minister V Sivankutty #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 18.01.2022) 'ഗുഡ് ടചും ബാഡ് ടചും' തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും ലഭിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് ഒമ്പത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവുശിക്ഷ വിധിക്കാന്‍ കാരണം കുട്ടിയുടെ മൊഴിയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം വ്യക്തമാക്കി മന്ത്രി ഫെയ്‌സ്ബുകില്‍ കുറിച്ചത്.

Thiruvananthapuram, News, Kerala, Minister, Child, Court, Case, Children, V Sivankutty, Touch, Let children recognize good touch and bad touch: Minister V Sivankutty.

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

'ഗുഡ് ടച്ചും ബാഡ് ടച്ചും' തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും ലഭിക്കണം. തിരിച്ചറിവോടെയുള്ള ഒമ്പത് വയസുകാരന്റെ മൊഴിയാണ് ഒരു പ്രതിയ്ക്ക് ശിക്ഷ വിധിക്കാന്‍ കാരണമായത്. കുട്ടികള്‍ തിരിച്ചറിയട്ടെ 'ഗുഡ് ടച്ചും ബാഡ് ടച്ചും'

2020 നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ വീട്ടുജോലിക്ക് വന്ന പ്രതി വിജയകുമാര്‍ കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു. കുട്ടി മാതാവിനോ സംഭവം പറഞ്ഞതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.



'ഗുഡ് ടചും ബാഡ് ടചും എനിക്ക് തിരിച്ചറിയാം, സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്' എന്നാണ് ഒമ്പത് വയസുകാരന്‍ കോടതിയില്‍ വിചാരണക്കിടെ പറഞ്ഞത്. പിന്നാലെ പ്രതിക്ക് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി അഞ്ച് വര്‍ഷം തടവുശിക്ഷയും 25,000 രൂപ പിഴയും വിധിക്കുകയും ചെയ്തു.

Keywords: Thiruvananthapuram, News, Kerala, Minister, Child, Court, Case, Children, V Sivankutty, Touch, Let children recognize good touch and bad touch: Minister V Sivankutty. 

Post a Comment