കോളജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍കാര്‍

 


ബെംഗ്‌ളൂറു: (wwww.kvartha.com 15.01.2022) ഗസ്റ്റ് അധ്യാപകര്‍ക്ക് സന്തോഷം നല്‍കുന്ന തീരുമാനവുമായി കര്‍ണാടക സര്‍കാര്‍. സര്‍കാര്‍ കോളജുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചു. സര്‍കാര്‍ നിയോഗിച്ച മൂന്നംഗ കമീഷന്റെ ശുപാര്‍ശ പ്രകാരമാണ് ശമ്പളം വര്‍ധിപ്പിച്ചത്.

നേരത്തെ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് 13000 രൂപയും അല്ലാത്തവര്‍ക്ക് 11,000 രൂപയുമായിരുന്നു ശമ്പളം. ഇപ്പോള്‍ കുറഞ്ഞത് 26000 രൂപയെങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പരമാവധി 32,000 രൂപ നല്‍കും.

കോളജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍കാര്‍

എല്ലാ മാസവും 10ാം തീയതിക്ക് മുമ്പായി ശമ്പളം നല്‍കും. സെമസ്റ്റര്‍ കരാറിന് പകരം വര്‍ഷത്തിലുള്ള കരാറിലാകും ഇനി നിയമനം.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ താല്‍പര്യപ്രകാരമാണ് നടപടി. ഗസ്റ്റ് അധ്യാപകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അദ്ദേഹം നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.

Keywords:  Bangalore, News, National, Government, Teachers, Salary, Education, Chief Minister, Karnataka government announces doubling salary of guest lecturers in colleges.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia