വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക; രാത്രി നിയന്ത്രണങ്ങള്‍ തുടരും

 


ന്യൂഡെല്‍ഹി: (www.kvartha.com 21.01.2022) കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പെടുത്തിയിരുന്ന വാരാന്ത്യ കര്‍ഫ്യൂ കര്‍ണാടക പിന്‍വലിച്ചു. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ നിയന്ത്രണം തുടരും. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവായതിനാലാണ് വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് സാങ്കേതിക ഉപദേശക സമിതി അറിയിച്ചു.

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ വാരാന്ത്യ കര്‍ഫ്യൂ തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം റവന്യൂ മന്ത്രി ആര്‍ അശോക് പറഞ്ഞു. ജനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക; രാത്രി നിയന്ത്രണങ്ങള്‍ തുടരും

ജിമ്മുകള്‍, മാളുകള്‍, തീയേറ്ററുകള്‍ എന്നിവ 50 ശതമാനം ആളുകളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ബെംഗ്‌ളൂറില്‍ പോസിറ്റീവ് നിരക്ക് കൂടുതലായതിനാല്‍ സ്‌കൂളുകളും കോളജുകളും അടച്ചിടുന്നത് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. അതേസമയം കര്‍ണാടകയില്‍ വ്യാഴാഴ്ച 47,754 കേസുകള്‍ റിപോര്‍ട് ചെയ്തു. 29 മരണങ്ങളും.

Keywords:  New Delhi, News, National, COVID-19, Hospital, Patient, Karnataka, Curfew, Restrictions, Karnataka ends weekend curfew, night restrictions will continue. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia