മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസ്; കാളീചരണ്‍ മഹാരാജ് റിമാന്‍ഡില്‍

 


മുംബൈ: (www.kvartha.com 21.01.2022) മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ഹിന്ദുത്വ നേതാവ് കാളീചരണ്‍ മഹാരാജിനെ താനെ കോടതി വെള്ളിയാഴ്ച 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. താനെ നഗരത്തിലെ നൗപദ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം ബുധനാഴ്ച രാത്രി ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അവിടെ സമാനമായ കേസില്‍ ജയിലിലായിരുന്നു.

ട്രാന്‍സിറ്റ് റിമാന്‍ഡില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇവിടെ എത്തിച്ച ഇയാളെ വെള്ളിയാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. താനെയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എസ് വി മെറ്റില്‍ പാട്ടീല്‍ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പെടുത്തിയിരുന്നു. എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജിതേന്ദ്ര ഔഹാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നൗപദ പൊലീസ് കാളിചരണ്‍ മഹാരാജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.

മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസ്; കാളീചരണ്‍ മഹാരാജ് റിമാന്‍ഡില്‍

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് ഛത്തീസ്ഗഢ് തലസ്ഥാനത്ത് നടന്ന ഒരു പരിപാടിയില്‍ മഹാത്മാഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഛത്തീസ്ഗഡിന് പുറമെ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും അദ്ദേഹം നിരവധി കേസുകള്‍ നേരിട്ടു. രാഷ്ട്രപിതാവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് റായ്പൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 12ന്, മഹാരാഷ്ട്രയിലെ വാര്‍ധ പൊലീസ് സമാനമായ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു, കൂടാതെ സംസ്ഥാനത്തെ അകോല ജില്ലയിലും കേസെടുത്തിട്ടുണ്ട്.

Keywords:  Mumbai, News, National, Remanded, Police, Case, Arrest, Arrested, Jail, Custody, Mahatma Gandhi, Kalicharan Maharaj, Kalicharan Maharaj remanded in custody for defaming Mahatma Gandhi. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia