കേപ് ടൗണില്‍ ഇന്‍ഡ്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മൂന്നാമാത്തെയും പരമ്പരയിലെ അവസാനത്തെയും മത്സരം. കെ എല്‍ രാഹുലിന്റെ കീഴില്‍ ഇറങ്ങിയ ഇന്‍ഡ്യയ്ക്ക് ബാറ്റിംഗിലും ബൗളിംഗിലും ക്യാപ്റ്റന്‍സിയിലും ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. ശ്രേയസ് അയ്യര്‍ക്കും വെങ്കടേഷ് അയ്യര്‍ക്കും ബാറ്റിംഗില്‍ മധ്യനിരയില്‍ കാര്യമായ സംഭാവന ചെയ്യാന്‍ പറ്റുന്നില്ല.
ബൗളിംഗില്‍ ആകട്ടെ പവര്‍പ്ലേയില്‍ റണ്‍ ഒഴുക്ക് തടയാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. ഇന്‍ഡ്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട് ഭുവനേശ്വര്‍കുമാറിനും ജസ്പ്രീത് ബുംറയ്ക്കും പകരം മുഹമ്മദ് സിറാജും ദീപക് ചഹറും വെങ്കടേഷ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിനെയും കൊണ്ടുവന്നേക്കും. ദക്ഷിണാഫ്രികന്‍ ടീമില്‍ മാറ്റത്തിന് സാധ്യത ഇല്ല. കേപ്ടൗണില്‍ കളിച്ച 37 കളിയില്‍ 31ലും ജയിച്ചത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
Keywords: News, World, Cricket, Sports, India, South Africa, IND vs SA 3rd ODI: India Look To Avoid Whitewash Against South Africa.