Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം; ഗോവയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു, രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു

Goa Shuts Schools, Colleges; Announces Night Curfew Amid COVID-19 Surge #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പനാജി: (www.kvartha.com 03.02.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗോവയില്‍ ജനുവരി 26 വരെ സ്‌കൂളുകളും കോളജുകളും അടക്കാനും സംസ്ഥാന സര്‍കാര്‍ തീരുമാനിച്ചു. കോവിഡ് കര്‍മസമിതിയുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് ഇക്കാര്യം അറിയിച്ചത്. 

ജനുവരി നാല് മുതല്‍ ജനുവരി 26 വരെ എട്ട്, ഒമ്പത് ക്ലാസുകളിലെ ഓഫ്ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കോവിഡ് കര്‍മസമിതി അംഗം ശേഖര്‍ സല്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിക്കാനായി സ്‌കൂളുകളില്‍ എത്തണമെന്നും ഇതിനു ശേഷം ജനുവരി 26 വരെ ക്ലാസുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

News, National, School, COVID-19, Chief Minister, Goa, Colleges; Announce, Night Curfew, Goa Shuts Schools, Colleges; Announces Night Curfew Amid COVID-19 Surge

ഞായറാഴ്ച ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായിരുന്നു. അതേസമയം ഗോവയില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് സംസ്ഥാനത്ത് രാത്രി കര്‍ഫ്യു നടപ്പാക്കുക.

Keywords: News, National, School, COVID-19, Chief Minister, Goa, Colleges; Announce, Night Curfew, Goa Shuts Schools, Colleges; Announces Night Curfew Amid COVID-19 Surge

Post a Comment