കാനഡ-യുഎസ് അതിര്‍ത്തിയില്‍ 4 ഇന്‍ഡ്യക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി; മനുഷ്യക്കടത്തിനിടെയെന്ന് അധികൃതര്‍
Jan 21, 2022, 14:30 IST
ടൊറന്റോ: (www.kvartha.com 21.01.2022) കാനഡ-യുഎസ് അതിര്‍ത്തിയില്‍ ഒരു ശിശു ഉള്‍പെടെ നാല് ഇന്‍ഡ്യക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. മനുഷ്യക്കടത്തിനിടെയാണ് സംഭവമെന്ന് അധികൃതര്‍ പറഞ്ഞു. കടുത്ത തണുപ്പിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മനുഷ്യക്കടത്തിനിടെ ഇവരെ ഉപേക്ഷിച്ചതാണെന്നാണ് വിവരം. രേഖകളില്ലാത്ത വിദേശ പൗരന്മാരെ കടത്തി എന്നാരോപിച്ച് ഫ്ലോറിഡയിലെ സ്റ്റീവ് ഷാന്‍ഡ് നിവാസിയായ 47 കാരനെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തു.
മരിച്ച നാലുപേരില്‍ ശിശുവും ഒരു കൗമാരക്കാരനും പ്രായപൂര്‍ത്തിയായ ഒരു പുരുഷനും പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയും ഉള്‍പെടുന്നു. ഇവരെ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കാനഡയില്‍ നിന്ന് യുഎസിലേക്ക് കടന്ന ഒരു കൂട്ടം വ്യക്തികളെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊടക്ഷന്‍ (യുഎസ്ബിപി) പിടികൂടിയതായി ബുധനാഴ്ച രാവിലെ, മാനിറ്റോബ പ്രവിശ്യയിലെ റോയല്‍ കനേഡിയന്‍ മൗന്‍ഡഡ് പൊലീസിന് വിവരം ലഭിച്ചു.
മുതിര്‍ന്നവരില്‍ ഒരാളുടെ കയ്യില്‍ കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നുവെന്നും ശിശു സംഘത്തോടൊപ്പമുണ്ടായിരുന്നില്ലെന്നും യുഎസ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അതിര്‍ത്തികടക്കുന്നുണ്ടെന്ന വിവരം ലഭിച്ച ശേഷം നാല് മണിക്കൂറോളം പൊലീസ് തിരച്ചില്‍ നടത്തി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30ന്, ഉദ്യോഗസ്ഥര്‍ മൂന്ന് വ്യക്തികളുടെ മൃതദേഹങ്ങള്‍ കനേഡിയന്‍ അതിര്‍ത്തിയില്‍, എമേഴ്‌സണ്‍ പട്ടണത്തിന് സമീപത്തായി കണ്ടെത്തി.
കൂടുതല്‍ പേരുണ്ടാകുമെന്ന് കരുതി തിരച്ചില്‍ തുടര്‍ന്നു. കനേഡിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം കാല്‍ മൈല്‍ തെക്ക് വശത്ത് അഞ്ച് ഇന്‍ഡ്യന്‍ പൗരന്മാരെ ഉദ്യോഗസ്ഥര്‍ കണ്ടെന്നും ആരെങ്കിലും കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ച് അവര്‍ അതിര്‍ത്തിയിലൂടെ 11 മണിക്കൂറിലധികം ചുറ്റിനടന്നതായി കണക്കാക്കുന്നെന്നും യുനൈറ്റഡ് സ്റ്റേറ്റ്സ് അറ്റോര്‍ണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
അന്താരാഷ്ട്ര അതിര്‍ത്തിയുടെ കനേഡിയന്‍ ഭാഗത്ത് മരവിച്ച നിലയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റോയല്‍ കനേഡിയന്‍ മൗന്‍ഡഡ് പൊലീസില്‍ നിന്ന് യുഎസ്ബിപിക്ക് റിപോര്‍ട് ലഭിച്ചെന്നും പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു. മൃതദേഹങ്ങള്‍ വേര്‍പിരിഞ്ഞ നാലംഗ കുടുംബമാണെന്ന് തിരിച്ചറിഞ്ഞു.
അതിര്‍ത്തികടക്കന്‍ എളുപ്പമാണെന്ന് കരുതിയായിരിക്കാം കുട്ടിയുള്‍പെടെയുള്ള നാലംഗ കുടുംബം എത്തിയത്. എന്നാല്‍ മഞ്ഞുവീഴ്ചയ്ക്ക് നടുവില്‍ ഒറ്റപ്പെട്ടുപോയെന്നും മാനിറ്റോബ അസിസ്റ്റന്റ് കമീഷനര്‍ ജെയ്ന്‍ മക്ലാച്ചി പറഞ്ഞു. അതികഠിനമായ തണുപ്പും കാറ്റും മാത്രമല്ല, പകലും രാത്രിയിലും കിലോമീറ്ററുകളോളം വയലുകളിലൂടെ നടക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, World, Found Dead, Police, Canada-US border, Canada, US, Border, Human trafficking, Indian, Human trafficking: Four Indians found dead on Canada-US border.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.