Follow KVARTHA on Google news Follow Us!
ad

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ബന്ധുവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി; 3 പേര്‍ അറസ്റ്റില്‍

Former Tamil Nadu Chief Minister's relative allegedly tried to extort money; 3 arrested #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
തേനി: (www.kvartha.com 16.01.2022) മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ മകന്റെ ഭാര്യാപിതാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സത്യമംഗലം പൊലീസ് പരിധിയിലെ ബല്‍രാജ് (60), ചന്ദ്രന്‍ (48), ശ്രീനിവാസന്‍ (41) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

പ്രതികള്‍ സുബ്രഹ്‌മണ്യത്തെ വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26 മുതല്‍ സുബ്രഹ്‌മണ്യത്തിന് ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് നിരന്തരം കോളുകള്‍ വന്നിരുന്നു. ചോദിച്ച പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തമെന്ന് ഭീഷണിപ്പെടുത്തി.

News, National, Arrest, Arrested, Crime, Police, Complaint, Accused, Tamilnadu, Former Tamil Nadu Chief Minister, Relative, Money, Former Tamil Nadu Chief Minister's relative allegedly tried to extort money; 3 arrested.

സംഭവത്തിന് പിന്നാലെ സുബ്രഹ്‌മണ്യം പെരുന്തുറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ നമ്പര്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ സത്യമംഗലം ഭാഗത്ത് നിന്നാണ് ഫോണ്‍ കോളുകള്‍ വന്നതെന്ന് കണ്ടെത്തി. ഇതോടെയാണ് പ്രതികള്‍ പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി,

Keywords: News, National, Arrest, Arrested, Crime, Police, Complaint, Accused, Tamilnadu, Former Tamil Nadu Chief Minister, Relative, Money, Former Tamil Nadu Chief Minister's relative allegedly tried to extort money; 3 arrested.

Post a Comment