ദുബൈ: (www.kvartha.com 21.01.2022) മഹാമേളയായ എക്‌സ്പോ 2020 ദുബൈയില്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സംഗീതോത്സവം അരങ്ങേറുമെന്ന് എക്‌സ്‌പോ കമ്യൂണികേഷന്‍ വൈ. പ്രസിഡന്റ് മുഹമ്മദ് അല്‍ അന്‍സാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി 22 ശനിയാഴ്ച നടക്കുന്ന ദക്ഷിണേന്‍ഡ്യന്‍ സംഗീതോത്സവത്തില്‍ 15 കലാകാരന്‍മാരാണ് ജൂബിലി പാര്‍കില്‍ ഏഴ് മണിക്കൂര്‍ മാരത്തോണ്‍ പ്രകടനം നടത്തുക. ദക്ഷിണേന്‍ഡ്യന്‍ ചലച്ചിത്ര മേഖലയില്‍നിന്നുള്ള വിഖ്യാത താരങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും. 102 ഭാഷകളില്‍ പാടി ഗിന്നസ് വേള്‍ഡ് റെകോര്‍ഡ് നേടിയ സുചേതാ സതീഷ്, ആര്യാ ദയാല്‍, സച്ചിന്‍ വാര്യര്‍, രമ്യാ നമ്പീശന്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ തുടങ്ങിയവരാണ് അണിയറയിലുള്ളത്.
മുഹമ്മദ് അൽ അൻസാരി