Follow KVARTHA on Google news Follow Us!
ad

നിയമസഭാ തെരഞ്ഞെടുപ്പ്: റാലികള്‍ക്കും റോഡ് ഷോകള്‍ക്കും ഏര്‍പെടുത്തിയ വിലക്ക് 31 വരെ തുടരും

EC extends ban on physical rallies, road shows till January 31 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 23.01.2022) രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന രാഷ്ട്രീയ റാലികള്‍ക്കും ഷോകള്‍ക്കും ഏര്‍പെടുത്തിയ വിലക്ക് ജനുവരി 31 വരെ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. കേന്ദ്ര ആരോഗ്യ സെക്രടറിയുമായും തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ഹെല്‍ത് സെക്രടറിമാരുമായും നടത്തിയ ചര്‍ചയ്‌ക്കൊടുവിലാണ് തീരുമാനം.

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ 28 മുതല്‍ പൊതുയോഗങ്ങള്‍ നടത്താനുള്ള അനുമതിയുണ്ട്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഫെബ്രുവരി ഒന്ന് മുതലാണ് പൊതുയോഗങ്ങള്‍ക്ക് അനുമതി നല്‍കിയത്. പരമാവധി 500 പേര്‍ക്ക് പൊതുയോഗങ്ങളില്‍ പങ്കെടുക്കാം. വീടുകയറിയുള്ള സ്ഥാനാര്‍ഥി പ്രചരണങ്ങള്‍ക്ക് പോകാവുന്നവരുടെ എണ്ണം അഞ്ചില്‍ നിന്ന് പത്താക്കി ഉയര്‍ത്തിയിട്ടുണ്ട്.

New Delhi, News, National, COVID-19, Assembly Election, Election, Election Commission, EC extends ban on physical rallies, road shows till January 31.

സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത് കോവിഡ് വ്യാപന തോത് കൂട്ടുമെന്ന് ചര്‍ചയില്‍ വിലയിരുത്തി. ജനുവരി അവസാനത്തോടെ സാഹചര്യങ്ങള്‍ പുനഃപരിശോധിച്ചതിന് ശേഷം തുടര്‍ന്നുള്ള ഇളവുകള്‍ വേണമോയെന്ന് തീരുമാനിക്കും.

Keywords: New Delhi, News, National, COVID-19, Assembly Election, Election, Election Commission, EC extends ban on physical rallies, road shows till January 31.

Post a Comment