Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ദേശീയ ആഘോഷ പരിപാടികള്‍ക്ക് നിറപ്പകിട്ടാര്‍ന്ന വേദിയായി ദുബൈ എക്‌സ്പോ 2020

Dubai Expo 2020 a colorful venue for national celebrations of various countries around the world #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 19.01.2022) ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ദേശീയ ആഘോഷപരിപാടികള്‍ക്ക് സജീവവും നിറപ്പകിട്ടാര്‍ന്നതുമായ വേദിയായി മാറിക്കൊണ്ടിരിക്കുകയാണ് ദുബൈ എക്‌സ്പോ 2020. ദേശീയദിനാഘോഷങ്ങളും പ്രാദേശികമായുള്ള വിശേഷദിനാചരണങ്ങളും എക്‌സ്പോ വേദികളിലെ സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു.

വ്യത്യസ്തമായ പരിപാടികളോടെ കഴിഞ്ഞ ദിവസം ബഹാമാസ് ദേശീയദിനാചരണം എക്‌സ്പോ വേദിയില്‍ നടന്നു. രാജ്യത്തിന്റെ പ്രൗഢവും നിത്യനൂതനവുമായ കലാസംസ്‌കൃതി വിളിച്ചറിയിക്കുന്നതായിരുന്നു പരിപാടികള്‍. ബഹാമാസ് പ്രധാനമന്ത്രി ഫിലിപ് എഡ്വേഡ് ഡേവിസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തിന് യുഎഇ സഹിഷ്ണുതാ വകുപ്പുമന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അവബോധം ലോകത്തിനുമുമ്പില്‍ തുറന്നിടുന്നതാണ് ബഹാമാസ് പവിലിയനെന്ന് ശൈഖ് നഹ്യാന്‍ അഭിപ്രായപ്പെട്ടു.

Dubai, News, Gulf, World, Celebration, Dubai Expo 2020, Venue, National celebration, Dubai Expo 2020 a colorful venue for national celebrations of various countries around the world.

ആഗോളതലത്തില്‍ ഇത്രയധികം ശ്രദ്ധിക്കപ്പെടുന്ന വേദിയില്‍ പ്രദര്‍ശനത്തിന് അവസരം നല്‍കിയതിന് ബഹാമാസ് പ്രധാനമന്ത്രി യുഎഇക്ക് നന്ദിയറിയിച്ചു. രാഷ്ട്രത്തിന്റെ സാധ്യതകള്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുകയാണ് ഇതിലൂടെ. ഇത് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പകരുന്ന ഊര്‍ജം വളരെ വലുതാണ്. യൂറോപ്യന്‍ കമീഷന്‍, യൂറോപ്യന്‍ ഇകണോമിക് ആന്‍ഡ് സോഷ്യല്‍ കമിറ്റിയുടെ സംയുക്ത പദ്ധതിയായ യൂറോപ്യന്‍ സര്‍കുലര്‍ ഇകണോമി സ്റ്റേക് ഹോള്‍ഡര്‍ പ്ലാറ്റ്ഫോം പരിപാടികള്‍ക്കും എക്‌സ്പോ 2020 വേദിയായി.

Dubai, News, Gulf, World, Celebration, Dubai Expo 2020, Venue, National celebration, Dubai Expo 2020 a colorful venue for national celebrations of various countries around the world.

ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍

മഹാമാരിക്ക് ശേഷമുള്ള യൂറോപ്യന്‍ സാമ്പത്തികരംഗത്തിന്റെ തിരിച്ചുവരവിന് സഹായകമാകുന്ന അന്താരാഷ്ട്ര സഹകരണത്തിലൂന്നിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിപാടിയില്‍ വിശദീകരിച്ചു. നഗരങ്ങളും മേഖലകളും, കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും, ഭക്ഷ്യമാലിന്യവും ബയോഇകോണമിയും, സാമ്പത്തിക സഹായ പദ്ധതികള്‍ തുടങ്ങിയ ആശയങ്ങളില്‍ കൂടിയാലോചനകളും ആശയരൂപവത്കരണവും നടന്നു.

സുസ്ഥിര ഊര്‍ജരംഗങ്ങളുടെ പ്രവര്‍ത്തനം ത്വരപ്പെടുത്തുക, സ്വസ്ഥവും മികച്ചതുമായ ജീവിതസാഹചര്യം ജനങ്ങള്‍ക്ക് ഉറപ്പാക്കുക എന്നിവയെക്കുറിച്ചുള്ള ചര്‍ചകളും നടന്നു. ആഗോള സമ്മേളനങ്ങള്‍ക്കും നയതന്ത്ര കൂടിച്ചേരലുകള്‍ക്കും പുറമേ സാധാരണ ജനങ്ങളുടെ ഇഷ്ടയിടം കൂടിയായി എക്‌സ്പോ വേദികള്‍ മാറിക്കഴിഞ്ഞ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

18 വയസിന് താഴെയുള്ളവര്‍ക്ക് എക്‌സ്പോ പ്രവേശനം സൗജന്യമാണെന്നതിന് പുറമേ എട്ടുവയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ ആദ്യ നാലുദിവസങ്ങളില്‍ ചില റെസ്റ്റോറന്റുകളില്‍ സൗജന്യഭക്ഷണവും ഇവിടെയൊരുക്കുന്നു. ലോകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കുട്ടികള്‍ക്കും മികച്ച അവസരമാണ് എക്‌സ്പോ 2020 ഒരുക്കുന്നത്. പവിലിയനുകളിലൂടെയുള്ള സ്വതന്ത്രസഞ്ചാരം ലോകയാത്രകള്‍ക്ക് സമാനമായ അനുഭവം പകര്‍ന്നുനല്‍കുന്നു എന്നുള്ള വസ്തുത നിസ്തര്‍ക്കിതമാണ്.

Keywords: Dubai, News, Gulf, World, Celebration, Dubai Expo 2020, Venue, National celebration, Dubai Expo 2020 a colorful venue for national celebrations of various countries around the world.

Post a Comment