Follow KVARTHA on Google news Follow Us!
ad

തൃശൂരില്‍ മയക്കുമരുന്നുമായി ഹൗസ് സര്‍ജന്‍ പിടിയില്‍; കൂടുതല്‍ ഡോക്ടര്‍മാര്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് മൊഴി

Doctor arrested with drugs in Thrissur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂര്‍: (www.kvartha.com 18.01.2022) തൃശൂര്‍ മെഡികല്‍ കോളജ് ഹൗസ് സര്‍ജന്‍ മയക്കുമരുന്നുമായി പിടിയിലായതായി പൊലീസ്. കോഴിക്കോട് ജില്ലക്കാരനായ യുവ ഡോക്ടര്‍ അക്വില്‍ മുഹമ്മദ് ഹുസൈന്‍ എംഡിഎംഎ മയക്കുമരുന്നുമായി പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ചെ മെഡികല്‍ കോളജ് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് 2.4 ഗ്രാം എംഡിഎംഎയുമായി ഇയാള്‍ പിടിയിലായത്.

മെഡികല്‍ കോളജിലെ 15ഓളം ഡോക്ടര്‍മാര്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പിടിയിലായ സര്‍ജന്‍ പൊലീസിന് മൊഴി നല്‍കി. തൃശൂര്‍ മെഡികല്‍ കോളജിലെ ഡോക്ടര്‍മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം പൊലീസിന് മുന്‍പ് തന്നെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ മിന്നല്‍ പരിശോധന. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Thrissur, News, Kerala, Doctor, Seized, Police, Medical College, Crime, Doctor arrested with drugs in Thrissur.

Keywords: Thrissur, News, Kerala, Doctor, Seized, Police, Medical College, Crime, Doctor arrested with drugs in Thrissur. 

Post a Comment