Follow KVARTHA on Google news Follow Us!
ad

ധനുഷും ഐശ്വര്യയും വിവാഹമോചിതരാകുന്നു; സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥന

Dhanush and Aishwarya divorce after 18 years of marriage #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com 18.01.2022) നടന്‍ ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും വിവാഹമോചിതരാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ആറ് മാസം നീണ്ട് നിന്ന പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിച്ച് ഞങ്ങള്‍ക്ക് വേണ്ട സ്വകാര്യത നല്‍കണമെന്ന് ധനുഷും ഐശ്വര്യയും കുറിപ്പില്‍ വ്യക്തമാക്കുന്നു.

  
Chennai, News, National, Cinema, Entertainment, Actor, Marriage, Social Media, Dhanush, Aishwarya, Marriage, Dhanush and Aishwarya divorce after 18 years of marriage.



ധനുഷിന്റെ കുറിപ്പ്:

'18 വര്‍ഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നില്‍ക്കുന്നു. ഈ യാത്ര വളര്‍ചയുടേയും, പരസ്പരധാരണകളുടേയും, വിട്ടുവീഴ്ചകളുടേയുമായിരുന്നു. ഇന്ന് ഞങ്ങള്‍ രണ്ട് പാതയിലാണ് നില്‍ക്കുന്നത്. ഞാനും ഐശ്വര്യയും ദമ്പതികളെന്ന നിലയില്‍ പിരിയാന്‍ തീരുമാനിച്ചു. വ്യക്തിയെന്ന നിലയില്‍ ഞങ്ങളെ മനസിലാക്കാനായി ഈ സമയം എടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിച്ച് ഞങ്ങള്‍ക്ക് വേണ്ട സ്വകാര്യത നല്‍കണം.

ഓം നമഃശിവായ
സ്നേഹം പടരട്ടെ,
ഡി

Keywords: Chennai, News, National, Cinema, Entertainment, Actor, Marriage, Social Media, Dhanush, Aishwarya, Marriage, Dhanush and Aishwarya divorce after 18 years of marriage.

Post a Comment