കോഴിക്കോട് റെയില്‍വെ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു; ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാണെന്ന് പൊലീസ്

 


കോഴിക്കോട്: (www.kvartha.com 02.01.2022) ചെങ്ങോട്ട്ക്കാവ് റെയില്‍വെ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി ഇളവഴുതി രാജ (50) ആണ് മരിച്ചത്. ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാണെന്ന് കൊയിലാണ്ടി പൊലീസ് പറഞ്ഞു. വെല്ലൂര്‍ സുബ്രഹ്മണ്യ അയ്യര്‍ സ്ട്രീറ്റ് വസന്തപുരം കൃഷ്ണമൂര്‍ത്തിയുടെ മകനാണ് ഇളവഴുതി രാജ.

ചെന്നൈയില്‍ നിന്ന് യാത്ര ചെയ്ത വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ നിന്നും രാവിലെ ഏഴ് മണിയോടെ ചെങ്ങോട്ട്കാവില്‍ വച്ച് ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. 10 അംഗ സംഘം മംഗ്‌ളൂറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്‌മോര്‍ടെം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് റെയില്‍വെ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു; ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാണെന്ന് പൊലീസ്

Keywords:  Kozhikode, News, Kerala, Found Dead, Railway Track, Police, Train, Accident, Death, Dead body found on railway track identified
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia