Follow KVARTHA on Google news Follow Us!
ad

കോവിഡ് നിയന്ത്രണം ലംഘിച്ച് ബിജെപി യോഗം; കെ സുരേന്ദ്രന്‍ ഉള്‍പെടെ 1500 പേര്‍ക്കെതിരെ കേസ്

Covid violation; Case against 1500 people including K Surendran #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 17.01.2022) ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പെടെ 1500 പേര്‍ക്കെതിരെ കേസ്. കോവിഡ് നിയന്ത്രണം ലംഘിച്ച് ഞായറാഴ്ച നടന്ന ബിജെപി യോഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പരിപാടി നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് കോഴിക്കോട് സിറ്റി പൊലീസ് വ്യക്തമാക്കി.

പെരുമ്പാവൂരില്‍ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കെതിരെയും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നഗരമധ്യത്തിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്.

Kozhikode, News, Kerala, Case, BJP, Politics, Police, Inauguration, COVID-19, K Surendran, Covid violation; Case against 1500 people including K Surendran.

പോപുലര്‍ ഫ്രന്‍ഡിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Keywords: Kozhikode, News, Kerala, Case, BJP, Politics, Police, Inauguration, COVID-19, K Surendran, Covid violation; Case against 1500 people including K Surendran. 

Post a Comment