Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം; സംസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം, പൊലീസ് പരിശോധന ശക്തമാക്കും

Covid: Strict control and police checks will be tightened in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 22.01.2022) സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച അര്‍ധ രാത്രി മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി. ഞായറാഴ്ച മുതല്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ വഴിനീളെ പരിശോധന നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ കേസും പിഴയുമുണ്ടാവും.

അവശ്യ സെര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. ഹോടെലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക.

Thiruvananthapuram, News, Kerala, COVID-19, Police, Lockdown, Covid: Strict control and police checks will be tightened in Kerala.


അതേസമയം ഞായറാഴ്ച നടത്താനിരുന്ന പിഎസ്സി പരീക്ഷകളും മാറ്റി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സെര്‍വീസ് നടത്തുന്ന എട്ട് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. റെകോര്‍ഡ് ടിപിആറിന് പിന്നാലെ കൂടുതല്‍ ആശുപത്രി കിടക്കകള്‍ കോവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

Keywords: Thiruvananthapuram, News, Kerala, COVID-19, Police, Lockdown, Covid: Strict control and police checks will be tightened in Kerala.

Post a Comment