Follow KVARTHA on Google news Follow Us!
ad

'മഹാത്മാഗാന്ധിയുടെ ഘാതകനെ നായകനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല'; 'വൈ ഐ കില്‍ഡ് ഗാന്ധി'ക്ക് നിരോധനം ഏര്‍പെടുത്തുമെന്ന് കോണ്‍ഗ്രസ്

Congress urges Thackeray to ban ‘Why I killed Gandhi’ movie #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 23.01.2022) 'വൈ ഐ കില്‍ഡ് ഗാന്ധി' എന്ന ചിത്രത്തിന് നിരോധനം ഏര്‍പെടുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇതിനെ സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താകറെയ്ക്ക് കത്തയച്ചു. മഹാത്മാഗാന്ധിയുടെ ഘാതകനെ നായകനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ പറഞ്ഞു.

അതേസമയം, സിനിമയ്ക്ക് വിലക്കേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്‍ഡ്യ സിനി വര്‍കേഴ്സ് അസോസിയേഷനും (എഐസിഡബ്ല്യുഎ) രംഗത്തെത്തി. രാജ്യദ്രോഹിയും കൊലയാളിയുമായിരുന്ന നാഥുറാം ഗോഡ്സെയെ മഹത്വവല്‍ക്കരിക്കുന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

Mumbai, News, National, Prime Minister, Congress, Politics, Cinema, Mahatma Gandhi, Congress urges Thackeray to ban ‘Why I killed Gandhi’ movie

ജനുവരി 30ന് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്‍സിപി നേതാവും ജനപ്രിയ ടെലിവിഷന്‍ നടനുമായ അമോല്‍ കോല്‍ഹെയാണ് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ വേഷത്തിലെത്തുന്നു.

Keywords: Mumbai, News, National, Prime Minister, Congress, Politics, Cinema, Mahatma Gandhi, Congress urges Thackeray to ban ‘Why I killed Gandhi’ movie

Post a Comment