തൊഴിലാളികളുടെ ക്ഷേമം 'മുതലാക്കിയ' മുതലാളി അവരുടെ മാതാപിതാക്കളെ ഹജ്ജിന് അയയ്ക്കുന്നു; അതും ഒരു മലയാളി

 


അബൂദബി: (www.kvartha.com 13.01.2022) തന്റെ കമ്പനിയിലെ തൊഴിലാളികളുടെ മാതാപിതാക്കളെ ഹജ്ജിന് അയയ്ക്കുകയാണ് ശാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലൈറ്റ് ഗ്രൂപ് ഓഫ് കമ്പനി ഉടമയും അമ്പലപ്പുഴ സ്വദേശിയുമായ ആര്‍ ഹരികുമാര്‍. കമ്പനിയിലെ തെരഞ്ഞെടുത്ത തൊഴിലാളികളുടെ മാതാപിതാക്കളെയാണ് ഹജ്ജിന് അയയ്ക്കുന്നത്. എലൈറ്റ് ഗ്രൂപ് ഓഫ് കമ്പനിയുടെ കീഴില്‍ 12 കമ്പനികളുണ്ട്. ഇവിടങ്ങളില്‍ 2,000ലധികം തൊഴിലാളികളുണ്ട്.

  
തൊഴിലാളികളുടെ ക്ഷേമം 'മുതലാക്കിയ' മുതലാളി അവരുടെ മാതാപിതാക്കളെ ഹജ്ജിന് അയയ്ക്കുന്നു; അതും ഒരു മലയാളി



തൊഴിലാളികളില്‍ ചിലരുടെ മാതാപിതാക്കളെ യുഎഇയിലേക്ക് ഒരാഴ്ചത്തെ സന്ദര്‍ശന വിസയില്‍ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ലോകമെമ്പാടും കോവിഡ് പടര്‍ന്നപ്പോള്‍ ജീവനക്കാര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സൗജന്യ ചാര്‍ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തിയിരുന്നു ഹരികുമാര്‍. അമ്പലപ്പുഴയിലെ ടൂറിസ്റ്റ് ഹോം കോവിഡ് ആശുപത്രിയാക്കി മാറ്റിയത് വലിയ വാര്‍ത്തയായിരുന്നു.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ള ഹരികുമാര്‍ ജനകീയനാണ്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വിത്യസ്തനായ ഹരികുമാര്‍ സഹപ്രവര്‍ത്തകരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിഗണിക്കുന്ന മലയാളി ബിസിനസുകാരനാണ്.

ആദ്യത്തെ ലോക് ഡൗണ്‍ കാലത്ത് വിമാനം പറത്താന്‍ അനുവദിച്ചാല്‍ എല്ലാ ചെലവും വഹിച്ച് തന്റെ ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് എംബസിയെ അറിയിച്ച ആദ്യ വിദേശ ഇന്‍ഡ്യന്‍ വ്യവസായിയാണ് ഹരികുമാര്‍. ലോക് ഡൗണ്‍ തുടരുകയും ചാര്‍ടര്‍ വിമാന അനുമതി വൈകുകയും ചെയ്തപ്പോള്‍ ജീവനക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കിയിരുന്നു.

Keywords:  Abu Dhabi, News, Gulf, World, Hajj, Sharjah, Parents, Workers, Company owner, Harikumar, Company owner Harikumar ready to send parents of the workers for Hajj. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia