മലപ്പുറം: (www.kvartha.com 02.01.2022) കോളജ് അധ്യാപകനെ ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മൈലാടി അമല്‍ കോളജിലെ കായികാധ്യാപകനും കണ്ണൂര്‍ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. പിതാവിനൊപ്പം ചാലിയാര്‍ പുഴയുടെ മൈലാടി കടവില്‍ കുളിക്കുന്നതിനിടയിലാണ് നജീബ് അപകടത്തില്‍പെട്ടതെന്നാണ് വിവരം.
അതേസമയം പൊന്നാനിയില്‍ നിന്ന് മീന്‍പിടിത്തത്തിന് പോയ മൂന്ന് മത്സ്യതൊഴിലാളികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. പൊന്നാനി അഴീക്കല്‍ സ്വദേശി കളരിക്കല്‍ ബദറു, ജമാല്‍, തമിഴ്നാട് സ്വദേശി ശിവ എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടങ്ങിയത്. വെള്ളിയാഴ്ചയാണ് ഇവര്‍ മീന്‍ പിടിക്കാന്‍ പോയത്. ശനിയാഴ്ച ഇവരുടെ വള്ളം തിരിച്ചെത്തേണ്ടതായിരുന്നു.
Keywords: Malappuram, News, Kerala, Found Dead, River, Death, Teacher, Drowned, College teacher found dead in Chaliyar river