Follow KVARTHA on Google news Follow Us!
ad

മാര്‍ക് ലിസ്റ്റും സെര്‍ടിഫികറ്റും നല്‍കാന്‍ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസ്; എംജി സര്‍വകലാശാല ഉദ്യോഗസ്ഥയെ വിജിലൻസ് കോടതിയില്‍ ഹാജരാക്കും

Case of accepting bribe from a student to provide mark list and certificate #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടയം: (www.kvartha.com 30.01.2022) മാര്‍ക് ലിസ്റ്റും പ്രൊവിഷനല്‍ സെര്‍ടിഫികറ്റും വേഗത്തില്‍ നല്‍കാന്‍ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ എംജി സര്‍വകലാശാല ഉദ്യോഗസ്ഥയെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. എംജി സര്‍വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി ജെ എല്‍സിയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജറാക്കുക.

ഏറ്റുമാനൂരത്തെ കോളജില്‍ നിന്നും എംബിഎ പാസായ തിരുവല്ല സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെയാണ് വിജിലന്‍സ് ഡിവൈഎസ്പി പി കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം എല്‍സിയെ അറസ്റ്റ് ചെയ്തത്. ഇതേ കുട്ടിയില്‍ നിന്നും നേരത്തെ ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയ എല്‍സി വീണ്ടും പണം വാങ്ങുമ്പോഴാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു.

Kottayam, News, Kerala, Court, Case, Complaint, Arrest, Arrested, Student, Case of accepting bribe from a student to provide mark list and certificate; MG University official will be produced in court

എല്‍സി ഈ രീതിയില്‍ നേരത്തെയും കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടോയെന്ന് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. കൈക്കൂലി വാങ്ങുന്നതില്‍ എല്‍സിക്ക് കൂട്ടാളികള്‍ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഓഫീസുമായും ബാങ്ക് ഇടപാടുകളുമായും ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ പരിശോധിക്കും. ശനിയാഴ്ച രാത്രി എല്‍സിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. എല്‍സിയെ സസ്‌പെന്‍ഡ് ചെയ്തതായി റജിസ്ട്രാര്‍ ഡോ. ബി പ്രകാശ് കുമാര്‍ അറിയിച്ചു.

Keywords: Kottayam, News, Kerala, Court, Case, Complaint, Arrest, Arrested, Student, Case of accepting bribe from a student to provide mark list and certificate; MG University official will be produced in court

Post a Comment