Follow KVARTHA on Google news Follow Us!
ad

നിരക്ക് വര്‍ധന; 2 ദിവസത്തിനുള്ളില്‍ സര്‍കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ബസുകള്‍ പണി മുടക്കിലേക്ക്

Bus owners demands hike ticket charge #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com 31.01.2022) സംസ്ഥാനത്തെ ബസുകള്‍ പണിമുടക്കിലേക്ക്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ സര്‍കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപെറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 12 ആയി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു.

രണ്ട് മാസം കഴിഞ്ഞിട്ടും സര്‍കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുക്കുന്നത്. ഒപ്പം ടാക്‌സ് ഇളവും സംഘടന ആവശ്യപ്പെടുന്നു. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കും.

Palakkad, News, Kerala, Strike, Bus, Government, Ticket, Bus owners demands hike ticket charge.

Keywords: Palakkad, News, Kerala, Strike, Bus, Government, Ticket, Bus owners demands hike ticket charge.

Post a Comment