SWISS-TOWER 24/07/2023

രാജ്യാന്തര വിമാന സെര്‍വീസുകള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 19.01.2022) കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യാന്തര വിമാന സെര്‍വീസുകള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 441 മരണം കൂടി റിപോര്‍ട് ചെയ്തു. നിലവില്‍ 18 ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ 8,961 പേര്‍ക്കാണ് കോവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

രാജ്യാന്തര വിമാന സെര്‍വീസുകള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

കണക്കുകള്‍ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളിലായി കര്‍ണാടക, തമിഴ്നാട്, സംസ്ഥാനങ്ങളില്‍ കോവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Keywords:  New Delhi, News, National, Flight, COVID-19, Ban, Ban on international flights extended to February 28.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia