യുപിയില്‍ പ്രധാനമന്ത്രിയെ ഇറക്കി ഭരണം നിലനിര്‍ത്താന്‍ ബിജെപി; ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിവുള്ള ഒരു നേതാവാണ് മോദിയെന്ന് സ്വതന്ത്ര ദേവ് സിംഗ്

 


ലക്‌നൗ: (www.kvartha.com 12.01.2022) മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യുപിയില്‍ ബിജെപിയുടെ മുഖമെങ്കിലും ഭരണത്തുടര്‍ചയ്ക്ക് ആശ്രയം നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ ജനപ്രീതിയിലൂടെ അധികാരം നിലനിര്‍ത്തുകയാണ് പാര്‍ടി ലക്ഷ്യം. നാല് മാസത്തിനിടെ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിന് അടക്കം നിരവധി തവണ യുപിയിലെത്തിയ മോദി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം റാലികള്‍ നടത്തും.

വികസനത്തിനും ഹിന്ദുത്വത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രചരണമാണ് ബിജെപി നടത്തുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അസംബ്ലി സീറ്റുകളുള്ള സംസ്ഥാനമാണ് യുപി. പ്രതിപക്ഷം ആളിക്കത്തിക്കുന്ന ഭരണവിരുദ്ധത മറികടക്കാന്‍ മോദിയുടെ റാലികള്‍ക്ക് കഴിയുമെന്നാണ് പാര്‍ടി വിശ്വസിക്കുന്നത്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിവുള്ള ഒരു നേതാവാണ് മോദിയെന്ന് യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.

യുപിയില്‍ പ്രധാനമന്ത്രിയെ ഇറക്കി ഭരണം നിലനിര്‍ത്താന്‍ ബിജെപി; ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിവുള്ള ഒരു നേതാവാണ് മോദിയെന്ന് സ്വതന്ത്ര ദേവ് സിംഗ്

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ഇടപഴകാനുള്ള കഴിവ് മോദിയെ ജനപ്രിയനാക്കുകയും എതിരാളികളെക്കാള്‍ മുന്നേറാന്‍ അത് സഹായിക്കുകയും ചെയ്തെന്നും സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചതിന്റെ പശ്ചാത്തലം, നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവ്, എന്നിവ മോദിയെ തന്ത്രശാലിയാക്കുന്നെന്നും അദ്ദേഹം പറയുന്നു.

അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ടിയ്‌ക്കെതിരെ മോദിയുടെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതിനൊന്നും പ്രധാനപ്രതിപക്ഷമായ എസ് പിക്ക് മറുപടിയില്ലെന്നാണ് ബിജെപി പറയുന്നത്.

നാല് മാസത്തിനിടെ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിന് പലതവണ മോദി യുപിയിലെത്തി. ഒക്ടോബര്‍ 21ന് കുശിനഗര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യാനായി മോദി യുപിയിലെത്തി. നവംബര്‍ 14ന് പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ ഫ്ളാഗ് ഓഫ് ചെയ്യാനായി സുല്‍ത്വാന്‍ പൂരിലെത്തി. അര്‍ജുന്‍ സഹായക് കനാല്‍ ഉള്‍പെടെ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി നവംബര്‍ 19ന് വീണ്ടുമെത്തി.

20നും 21നും ഡിജിപിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു. നംവംബര്‍ 25ന് നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് കല്ലിട്ടു. ഡിസംബര്‍ ഏഴിന് എയിംസ് ഉദ്ഘാടനം ചെയ്യാനായി ഖൊരക്പൂരിലെത്തി. സരയു കനാല്‍പദ്ധതി ഉദ്ഘാടനം ചെയ്യാനായി ഡിസംബര്‍ 11ന് ബല്‍റാംപൂരിലെത്തി. കാശിവിശ്വനാഥ് ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാനായി ഡിസംബര്‍ 14ന് എത്തി. ഗംഗാ എക്സ്പ്രസ് വേയുടെ തറക്കല്ലിടാനായി ഡിസംബര്‍ 18ന് വീണ്ടും വന്നു.

സംസ്ഥാനത്തെ സ്ത്രീ ജീവനക്കാരുമായി സംസാരിക്കാന്‍ ഡിസംബര്‍ 21ന് പ്രയാഗിലെത്തി. മെട്രോ റെയില്‍ ഉദ്ഘാടനത്തിനായി ഡിസംബര്‍ 28ന് കാണ്‍പൂരിലെത്തി. ധ്യാന്‍ചന്ദ് സ്പോട്സ് യൂനിവേഴ്സിറ്റി ഉദ്ഘാടനത്തിനായി ജനുവരി രണ്ടിനെത്തി.

Keywords:  Lucknow, News, National, BJP, Politics, Prime Minister, Narendra Modi, Inauguration, Yogi Adityanath, As BJP’s trump card, Modi to rally in every strategic location of UP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia