Follow KVARTHA on Google news Follow Us!
ad

'ഗൊരക്പൂരില്‍ നിന്ന് അയോധ്യയിലേക്ക്'; രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ യോഗി ആദിത്യനാഥ് മണ്ഡലം മാറിയേക്കുമെന്ന് റിപോര്‍ട്

Amid BJP Crisis, Yogi Adityanath Could Have New Constituency #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 13.01.2022) പാളയത്തില്‍ പട ഉണ്ടായതിനെ തുടര്‍ന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ നിയമസഭാ മണ്ഡലമായ ഗൊരക്പൂരില്‍ നിന്ന് അയോധ്യയിലേക്ക് പോകുമെന്ന് റിപോര്‍ട്. രണ്ട് മന്ത്രാമാരടക്കം ആറ് നേതാക്കള്‍ രാജിവച്ച് പ്രതിപക്ഷത്തിനൊപ്പം പോയതോടെയാണ് അപകടം മണത്തറിഞ്ഞത്. 49 കാരനായ മുഖ്യമന്ത്രി കിഴക്കന്‍ യുപിയില്‍ നിന്നുള്ളയാളാണ്, കൂടാതെ ഗോരഖ്പൂരില്‍ നിന്ന് അഞ്ച് തവണ ലോക്‌സഭാ എംപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പക്ഷെ, അവിടെ നിന്നുള്ള ഒബിസി നേതാക്കള്‍ പാര്‍ടി വിട്ടതോടെ കിഴക്കന്‍ യുപിയില്‍ കലഹം രൂക്ഷമാണ്.

യോഗിയെ അയോധ്യയില്‍ മത്സരിപ്പിക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിര്‍പില്ലെന്ന് പാര്‍ടി വൃത്തങ്ങള്‍ വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ ബിജെപിയുടെ രാഷ്ട്രീയ പ്രതിച്ഛായ അവിടെ വര്‍ധിച്ചിട്ടുണ്ട്. ഇത് മുതലെടുക്കാനും ഹിന്ദുത്വ ഐകണ്‍ എന്ന ബ്രാന്‍ഡ് കൂടുതല്‍ കെട്ടിപ്പടുക്കാനും അയോധ്യയാണ് നല്ലതെന്ന് നേതാക്കളും പാര്‍ടിയും വിശ്വസിക്കുന്നു. പരമ്പരാഗതമായി സമാജ്വാദി പാര്‍ടി ശക്തമായിരുന്ന അവധ് മേഖലയിലാണ് ക്ഷേത്രനഗരം. ബിജെപിയുടെ വേദ് പ്രകാശ് ഗുപ്തയാണ് നിലവില്‍ അയോധ്യ എംഎല്‍എ.

New Delhi, News, National, Yogi Adityanath, Election, Prime Minister, Narendra Modi, Vote, Constituency, BJP, Politics, Amid BJP Crisis, Yogi Adityanath Could Have New Constituency

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാര്‍ടി കോര്‍ കമിറ്റി 10 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേഖല തിരിച്ചുള്ള അവലോകനം നടത്തുകയും സംസ്ഥാനത്തെ അടിസ്ഥാന യാഥാര്‍ഥ്യത്തെക്കുറിച്ച് പ്രാദേശിക ചുമതലയുള്ളവരില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ യോഗത്തിലാണ് മുഖ്യമന്ത്രി അയോധ്യയില്‍ മത്സരിക്കുന്നതിനുള്ള സാധ്യത ഉയര്‍ന്നത്. പാര്‍ടി പറയുന്നിടത്ത് നിന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് യോഗിയും അറിയിച്ചു.

ഫെബ്രുവരി 10, 14 തീയതികളില്‍ നടക്കുന്ന ആദ്യ രണ്ട് ഘട്ടങ്ങളില്‍ വോടെടുപ്പ് നടക്കുന്ന സീറ്റുകളില്‍ ഉള്‍പെടെ സ്ഥാനാര്‍ഥികളെ അന്തിമമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പെടുന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമിറ്റി ഉടന്‍ യോഗം ചേരും. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായി വോടെടുപ്പ് നടക്കും. മാര്‍ച് 10 ന് വോടെണ്ണും.

Keywords: New Delhi, News, National, Yogi Adityanath, Election, Prime Minister, Narendra Modi, Vote, Constituency, BJP, Politics, Amid BJP Crisis, Yogi Adityanath Could Have New Constituency. < !- START disable copy paste -->

Post a Comment