കൊച്ചി: (www.kvartha.com 23.01.2022) നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കം അഞ്ച് പ്രതികളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍.
പ്രതികള്‍ നല്‍കുന്ന മൊഴികളിലെ വസ്തുതകള്‍ അപ്പപ്പോള്‍ പരിശോധിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഒറ്റയ്ക്കിരുത്തിയാകും ആദ്യം ദിലീപിനെ ചോദ്യം ചെയ്യുക. മറ്റു പ്രതികളെ ഒപ്പമിരുത്തില്ല. അതേസമയം, ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചു. ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എത്തണമെന്നാണ് ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്ന നിര്‍ദേശം.
രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് ദിലീപ് ഉള്‍പെടെ അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍. അന്വേഷണസംഘം മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപോര്‍ട് നല്‍കണമെന്നുമാണ് ഹൈകോടതി പ്രോസിക്യൂഷനോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Keywords: Kochi, News, Kerala, Crime Branch, Case, Attack, Actress, Actor, Dileep, Actress Attack Case, Actor Dileep's questioning started.