Follow KVARTHA on Google news Follow Us!
ad

നഗര വികസനത്തിനായി ജിദ്ദയില്‍ പൊളിച്ചുമാറ്റുന്നത് 50,000 കെട്ടിടങ്ങള്‍; ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ക്ക് തുടക്കമായി

50,000 buildings to be demolished in Jeddah in 138 areas #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
റിയാദ്: (www.kvartha.com 31.01.2022) നഗര വികസനത്തിന്റെയും അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുന്നതിന്റെയും ഭാഗമായി ജിദ്ദയില്‍ അരലക്ഷം കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നതെന്ന് റിപോര്‍ട്. നഗരസഭയില്‍ 138 പ്രദേശങ്ങളിലായി 50,000ത്തോളം കെട്ടിടങ്ങള്‍ പൊളിക്കുമെന്നും 13 പ്രദേശങ്ങളിലായി 11,000 കെട്ടിടങ്ങള്‍ ഇതിനോടകം പൊളിച്ചുനീക്കിയതായും അല്‍ അഖ്ബാറിയ ചാനല്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.

13 സ്ട്രീറ്റുകളിലായി 11,000 കെട്ടിടങ്ങളാണ് ഇതുവരെ പൊളിച്ചതെന്നും റിപോര്‍ടുകളില്‍ പറയുന്നു. ഇതുവരെ പൊളിച്ച കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ക്ക് ഞായറാഴ്ച തുടക്കമായി. ജിദ്ദ നഗരസഭയുടെ വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. മൂന്നു ഘട്ടമായാണ് നഷ്ടപരിഹാര അപേക്ഷ സ്വീകരിക്കുന്നത്.

Riyadh, News, Gulf, World, Top-Headlines, Area, Building, Demolished, 50,000 buildings to be demolished in Jeddah in 138 areas.

രേഖകള്‍ ഓണ്‍ലൈനായി സമര്‍പിക്കലാണ് ആദ്യഘട്ടം. തുടര്‍ന്ന് നഗരസഭ അത് പരിശോധിക്കും. പിന്നീട് അത് മക്ക ഗവര്‍ണറേറ്റ്, പ്രോപര്‍ടീസ് അതോറി, ജിദ്ദ നഗരസഭ എന്നിവയുടെ സംയുക്തസമിതിക്ക് സമര്‍പിക്കും. തുടര്‍ന്ന് നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമുണ്ടാകും. രേഖകളില്ലാത്ത ഭൂമിയിലെ കെട്ടിടമാണെങ്കില്‍ കെട്ടിടത്തിന് മാത്രമായിരിക്കും നഷ്ടപരിഹാരം ലഭിക്കുകയെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Keywords: Riyadh, News, Gulf, World, Top-Headlines, Area, Building, Demolished, 50,000 buildings to be demolished in Jeddah in 138 areas.

Post a Comment