Follow KVARTHA on Google news Follow Us!
ad

കൂടരഞ്ഞിയില്‍ ഫാമിന് തീപിടിച്ച് 2500 കോഴികള്‍ ചത്തു

2500 chickens died in fire at Koodaranji farm #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവമ്പാടി: (www.kvartha.com 30.01.2022) കൂടരഞ്ഞിയില്‍ കോഴിഫാമിലുണ്ടായ തീപിടത്തത്തില്‍ 2500 കോഴികള്‍ ചത്തു. ശനിയാഴ്ച രാത്രി 8.15 മണിയോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലെ മംഗരയില്‍ പൗള്‍ട്രി ഫാമിലാണ് അപകടം. മംഗരയില്‍ ബിജു ചാക്കോയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം.

തീപിടിത്തമുണ്ടായ ഉടനെ ഫാമിന് പുറത്തേക്ക് മാറ്റി നിരവധി കോഴികളെ രക്ഷപ്പെടുത്തി. മുക്കത്ത് നിന്ന് എത്തിയ ഫയര്‍ ഫോഴ്സും നാട്ടുകരും ചേര്‍ന്നാണ് തീ അണച്ചത്. ഫാം പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. ഇന്‍വെര്‍ടര്‍ ബാറ്റെറിയില്‍ നിന്നുള്ള ഷോര്‍ട് സര്‍ക്യൂടാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.

News, Kerala, Fire, Accident, death, Chicken, Farm, Koodaranji, 2500 chickens died in fire at Koodaranji farm

Keywords: News, Kerala, Fire, Accident, death, Chicken, Farm, Koodaranji, 2500 chickens died in fire at Koodaranji farm

Post a Comment