Follow KVARTHA on Google news Follow Us!
ad

പാലക്കാട് 20കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

20 year old student found dead in Palakkad #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com 30.01.2022) 20കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുബ്രഹ്‌മണ്യന്‍ - ദേവകി ദമ്പതികളുടെ മകള്‍ ബീന (20)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് റെയില്‍വെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം.

ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറയുന്നു. പാലക്കാട് എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. ശനിയാഴ്ച അമ്മ ഫീസടക്കാന്‍ കോളജില്‍ എത്തിയിരുന്നെങ്കിലും കോളജ് അധികൃതര്‍ ഫീസ് വാങ്ങിയില്ലെന്ന് ബിജു പറഞ്ഞു.

Palakkad, News, Kerala, Found Dead, Death, Student, 20 year old student found dead in Palakkad

സര്‍വകലാശാലയെ സമീപിക്കണമെന്ന് കോളജില്‍ നിന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.

Keywords: Palakkad, News, Kerala, Found Dead, Death, Student, 20 year old student found dead in Palakkad.

Post a Comment