Follow KVARTHA on Google news Follow Us!
ad

വനിത ഹോസ്‌റ്റെലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; മധ്യവയസ്‌കന്‍ പിടിയില്‍, ദൃശ്യങ്ങളില്‍ ഉള്‍പെട്ട രണ്ടാമനെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു

2 men exhibit immoral parts in front of women hostel; One arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പത്തനംതിട്ട: (www.kvartha.com 22.01.2022) വനിതാ ഹോസ്റ്റെലിന് മുന്നില്‍ പട്ടാപ്പകല്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ മധ്യവയസ്‌കന്‍ പിടിയില്‍. അങ്ങാടിക്കല്‍ സ്വദേശി നന്ദനന്‍ (55) ആണ് പിടിയിലായത്. അതേസമയം വീഡിയോ ദൃശ്യങ്ങളില്‍ ഉള്‍പെട്ട രണ്ടാമനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് ഏതാനും മാസങ്ങള്‍ക്ക് നന്ദനനെ പ്രദേശവാസികള്‍ മര്‍ദിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

നന്ദന്റെ ബൈക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുചക്രവാഹനങ്ങളില്‍ എത്തിയ രണ്ടുപേര്‍ നഗ്നത പ്രദര്‍ശിപ്പിച്ച് പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീലചേഷ്ടകള്‍ കാണിക്കുകയായിരുന്നു എന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹോസ്റ്റെലിലെ വിദ്യാര്‍ഥിനികള്‍ ചിത്രീകരിച്ച സംഭവത്തിന്റെ ദൃശ്യങ്ങളാണ് തെളിവായി പൊലീസിന് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 11 മണിക്കും 12 മണിക്കും ഇടയിലാണ് സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്.

Pathanamthitta, News, Kerala, Women, Police, Crime, Arrest, Arrested, Custody, Complaint, Girl, 2 men exhibit immoral parts in front of women hostel; One arrested.

മുണ്ടും ഷര്‍ടും ധരിച്ച് ബുള്ളറ്റിലും സ്‌കൂടെറിലും എത്തിയ രണ്ടു പേരാണ് വാഹനം ഹോസ്റ്റെലിന് മുന്നില്‍ നിര്‍ത്തി വസ്ത്രം മാറ്റി നഗ്നത പ്രദര്‍ശിപ്പിച്ചത്. ഇരുവരും വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.

30 സെകന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള രണ്ട് ദൃശ്യങ്ങളാണ് പൊലീസിന് നല്‍കിയത്. ഹെല്‍മറ്റ് മാസ്‌കും ധരിച്ചാണ് എത്താറുള്ളത്. കഴിഞ്ഞ കുറേ ദിവസമായി ഇവര്‍ ഹോസ്റ്റലിന് മുന്നിലെത്തി ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നുണ്ട്. ശല്യം സഹിക്ക വയ്യാതെയാണ് പെണ്‍കുട്ടികള്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

Keywords: Pathanamthitta, News, Kerala, Women, Police, Crime, Arrest, Arrested, Custody, Complaint, Girl, 2 men exhibit immoral parts in front of women hostel; One arrested.

Post a Comment