തിങ്കളാഴ്ച രാവിലെ 11.15 മണിക്ക് ചെല്‍സ്റ്റര്‍ഹാമിലെ പെഗിള്‍സ്വര്‍ത്തില്‍ എ-436 റോഡിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകള്‍ തടസപ്പെട്ടു. കൂട്ടുകാരായ ബിന്‍സും നിര്‍മലും കുടുംബസമേതം ഓക്‌സ്‌ഫെഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം.
Keywords: London, News, World, Accident, Death, Car, Lorry, Collide, Britain, Malayali, 2 malayalies died in car and lorry collide at Britain.