Follow KVARTHA on Google news Follow Us!
ad

സ്‌ഫോടകവസ്തുക്കള്‍ കയറ്റിയ ട്രകും ഇരുചക്രവാഹനവും കൂട്ടിയിച്ച് വന്‍ സ്‌ഫോടനം; 17 മരണം

17 died, 59 injured by explosion in western Ghana #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അക്ര: (www.kvartha.com 21.01.2022) പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യമായ ഘാനയില്‍ സ്‌ഫോടകവസ്തുക്കള്‍ കയറ്റിയ ട്രകും ഇരുചക്രവാഹനവും കൂട്ടിയിച്ച് വന്‍ സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചതായി റിപോര്‍ട്. 59 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 42 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബൊഗോസോ ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ വ്യാഴാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.

സ്വര്‍ണ ഖനിയിലേക്ക് സ്ഫോടകവസ്തുക്കളുമായി പോവുകയായിരുന്ന ട്രക് ഇരുചക്രവാഹനവും മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്ന് വാര്‍ത്താ ഏജെന്‍സി റോയിടേഴ്സ് റിപോര്‍ട് ചെയ്തു. അപകടത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. രാജ്യ തലസ്ഥാനമായ അക്രയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് സംഭവം.

News, Blast, Accident, Death, Injured, Treatment, Hospital, Vehicles, Explosion, Western Ghana, Africa, World, 17 died, 59 injured by explosion in western Ghana.

Keywords: News, Blast, Accident, Death, Injured, Treatment, Hospital, Vehicles, Explosion, Western Ghana, Africa, World, 17 died, 59 injured by explosion in western Ghana. 

Post a Comment