Follow KVARTHA on Google news Follow Us!
ad

ഏറ്റുമാനൂര്‍ അടിച്ചിറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; 16 പേര്‍ക്ക് പരിക്ക്

16 people injured in KSRTC bus accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടയം: (www.kvartha.com 18.01.2022) ഏറ്റുമാനൂര്‍ അടിച്ചിറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. 16 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്ന് മാട്ടുപ്പെട്ടിക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപെര്‍ ഫാസ്റ്റ് ബസാണ് മറിഞ്ഞത്. ചൊവ്വാഴ്ച പുലര്‍ചെ 2.30 മണിയോടെയായിരുന്നു അപകടം.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഡ്രൈവറും കന്‍ഡക്ടറുമുള്‍പെടെ 46 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ഗാന്ധിനഗറില്‍ ഒരു യാത്രികനെ ഇറക്കിയ ശേഷം വരുകയായുരുന്നു. തുടര്‍ന്ന് അടിച്ചിറ വളവില്‍ നിയന്ത്രണംവിട്ട ബസ്, രണ്ടു പോസ്റ്റുകളില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു എന്നാണ് റിപോര്‍ട്.

Kottayam, News, Kerala, KSRTC, Injured, Hospital, Bus, Accident, 16 people injured in KSRTC bus accident.

Keywords: Kottayam, News, Kerala, KSRTC, Injured, Hospital, Bus, Accident, 16 people injured in KSRTC bus accident.

Post a Comment