Follow KVARTHA on Google news Follow Us!
ad

10 വയസുകാരന്‍ വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍

10 year old boy found dead in Thiruvanthapuram #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 18.01.2022) 10 വയസുകാരനെ വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയില്‍ വീട്ടില്‍ ഉമറുല്‍ ഫാറൂഖിന്റെയും ഖമറുന്നീസയുടെയും മകനായ അഫ്‌നാസ് (10) ആണ് മരിച്ചത്. മലപ്പുറം കാടാമ്പുഴ മാറാക്കരക്കടുത്ത് കുട്ടാടുമ്മലാണ് ദാരുണമായ സംഭവം.

അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു. കളിക്കുന്നതിനിടെ ചങ്ങല അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു എന്നാണ് വിവരം.

  
Thiruvananthapuram, News, Kerala, Found Dead, Death, Police, 10 year old boy found dead in Thiruvanthapuram.


മാതാവാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കുട്ടിയെ കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ വീട്ടിലുള്ളവരും ഓടിക്കൂടിയ നാട്ടുകാരും കുട്ടിയെ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ചു.

Keywords: Thiruvananthapuram, News, Kerala, Found Dead, Death, Police, 10 year old boy found dead in Thiruvanthapuram.

Post a Comment