Follow KVARTHA on Google news Follow Us!
ad

പൂനെയില്‍ ഗുസ്തി താരം നാഗേഷ് കരാലെ വെടിയേറ്റ് മരിച്ചു

Wrestler Nagesh Karale shot dead in Pune #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പൂനെ: (www.kvartha.com 24.12.2021) ചകാന് സമീപമുള്ള ഷെല്‍ പിംപല്‍ഗാവ് ഗ്രാമത്തില്‍ ഗുസ്തി താരം നാഗേഷ് കരാലെ വെടിയേറ്റ് മരിച്ചു. നാല് പേര്‍ ചേര്‍ന്നാണ് നാഗേഷ് കരാലെയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ കരാലെ എത്തിയിരുന്നു. മീറ്റിങില്‍ നിന്ന് മടങ്ങുമ്പോള്‍ നാല് പേര്‍ അദ്ദേഹത്തിന്റെ കാറിന് നേരെ വെടിയുതിര്‍ത്തു. വെടിയേറ്റ നാഗേഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. 

Pune, News, National, Shot dead, Death, Killed, Police, Wrestler, Nagesh Karale, Wrestler Nagesh Karale shot dead in Pune

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അജ്ഞാതരായ നാല് പ്രതികള്‍ക്കെതിരെ ചക്കന്‍ പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു. 

Keywords: Pune, News, National, Shot dead, Death, Killed, Police, Wrestler, Nagesh Karale, Wrestler Nagesh Karale shot dead in Pune  
< !- START disable copy paste -->

Post a Comment