തിരുവനന്തപുരം: (www.kvartha.com 20.12.2021) വിളപ്പിലില്‍ ചെറുകിട സംരഭകയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുമലയില്‍ ഹോളോ ബ്രിക്‌സ് കമ്പനി നടത്തിയിരുന്ന രാജി ശിവനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഹോളോ ബ്രിക്‌സ് കമ്പനിയിലെ സിമെന്റ് സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു കണ്ടെത്തിയത്.
58 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കോവിഡ് കാലത്ത് വരുമാനം നിലച്ചതോടെ ലോണടവ് മുടങ്ങിയത് രാജിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായും ബന്ധുക്കള്‍ പറഞ്ഞു. ഈ മാസം 31ന് മുമ്പ് 58 ലക്ഷം രൂപ അടയ്ക്കണമെന്ന് കെഎസ്എഫ്ഇയില്‍ നിന്ന് നോടീസ് വന്നിരുന്നു. ഇതിനു പിന്നാലെ പണം കണ്ടെത്താനായി പലവഴികളും നോക്കിയെങ്കിലും ഫലം കണ്ടില്ല.
സാങ്കേതിക സര്‍വകലാശാല ഏറ്റെടുക്കുന്ന ഭൂമിയുടെ കൂട്ടത്തില്‍ രാജിയുടെ 23 സെന്റ് സ്ഥലവും ഉണ്ടായിരുന്നു. ഇതില്‍ നിന്ന് കിട്ടുന്ന തുക വഴി കടം തീര്‍ക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു രാജിയെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നത് 100 ഏകറില്‍ നിന്ന് 50 ഏകറായി കുറച്ചതോടെ രാജിയുടെ ഭൂമി പട്ടികയില്‍ നിന്നും ഒഴിവായി. വസ്തുവിന്റെ പ്രമാണം തിരികെ ലഭിക്കാത്തതിനാല്‍ ലോണെടുക്കാനുള്ള വഴികളും അടഞ്ഞതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു രാജിയെന്നും ബന്ധുക്കള്‍ പറയുന്നു.
Keywords: Thiruvananthapuram, News, Kerala, Found Dead, Death, Loan, Woman entrepreneur found dead in Thiruvananthapuram
< !- START disable copy paste -->