Follow KVARTHA on Google news Follow Us!
ad

12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി ബ്രിടന്‍

UK Approves Covid Jab For Under-12s #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ലന്‍ഡന്‍: (www.kvartha.com 23.12.2021) ബ്രിടനില്‍ 12 വയസിന് താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കുന്നതിന് ഫൈസറിന്റെ കോവിഡ് വാക്‌സിന് അനുമതി നല്‍കി. കുട്ടികളില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫൈസര്‍-ബയോഎന്‍ടെകിന്റെ ലോവര്‍ ഡോസിന് അംഗീകാരം നല്‍കുകയായിരുന്നു. 

ബ്രിടിഷ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത് കെയര്‍ പ്രൊഡക്ട് റെഗുലേറ്ററി ഏജെന്‍സി (എംഎച്ആര്‍എ) ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ മാസാവസാനം എല്ലാ മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ രാജ്യം ലക്ഷ്യമിടുന്നു. 

London, News, World, Vaccine, COVID-19, Children, Health, Omicron, UK Approves Covid Jab For Under-12s

ബുധനാഴ്ച രാജ്യത്ത് 30 ദശലക്ഷം മൂന്നാം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രിടന്‍. അതേസമയം, രാജ്യത്ത് ആദ്യമായി 1,00,000 പുതിയ പ്രതിദിന കോവിഡ് കേസുകളും റിപോര്‍ട്‌ചെയ്തു.

Keywords: London, News, World, Vaccine, COVID-19, Children, Health, Omicron, UK Approves Covid Jab For Under-12s
< !- START disable copy paste -->

Post a Comment