Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ 2022 ജനുവരിയില്‍ പെട്രോള്‍, ഡീസല്‍ വില കുറയും; ഇന്ധനവില പ്രഖ്യാപിച്ചു

UAE: Petrol, diesel prices for January 2022 announced #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബൂദബി: (www.kvartha.com 29.12.2021) യുഎഇയില്‍ 2022 ജനുവരി മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ദേശീയ ഫ്യുവല്‍ പ്രൈസ് കമിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഡിസംബറിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും രാജ്യത്ത് അടുത്ത മാസം വിലകുറയും.

സൂപെര്‍ 98 പെട്രോളിന് 2.65 ദിര്‍ഹമായിരിക്കും ജനുവരി ഒന്ന് മുതല്‍ വില. നിലവില്‍ ഇത് 2.77 ദിര്‍ഹമാണ്. ഇപ്പോള്‍ 2.66 ദിര്‍ഹം വിലയുള്ള സ്‌പെഷ്യല്‍ 95 പെട്രോളിന് ജനുവരിയില്‍ 2.53 ദിര്‍ഹമായിരിക്കും വില. 

Abu Dhabi, News, Gulf, World, Petrol Price, Diesel, UAE, Business, UAE: Petrol, diesel prices for January 2022 announced

ഇ-പ്ലസ് 91 പെട്രോളിന് നിലവില്‍ 2.58 ദിര്‍ഹമാണ് വില. ജനുവരിയില്‍ ഇതിന് 2.46 ദിര്‍ഹമായി വില കുറയും. ഡീസല്‍ വില 2.77 ദിര്‍ഹത്തില്‍ നിന്ന് 2.56 ദിര്‍ഹമായി കുറയുമെന്നും അധികൃതര്‍ അറിയിച്ചു.

Keywords: Abu Dhabi, News, Gulf, World, Petrol Price, Diesel, UAE, Business, UAE: Petrol, diesel prices for January 2022 announced
< !- START disable copy paste -->

Post a Comment