Follow KVARTHA on Google news Follow Us!
ad

ഒമിക്രോണ്‍ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി; സെന്‍സെക്സ് 1,204 പോയിന്റ് നഷ്ടം

Sensex Crashes Over 1,500 Points, Nifty Below 16,550 On Omicron Fears #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 20.12.2021) ഒമിക്രോണ്‍ വകഭേഗത്തിന്റെ അതിവേഗ വ്യാപനംമൂലമുള്ള ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെയാണ് തുടക്കം. സെന്‍സെക്സ് 1,204 പോയിന്റ് വരെ ഇടിഞ്ഞു. തിങ്കളാഴ്ച രാവിലെ സെന്‍സെക്സ് 1,204 പോയിന്റ് നഷ്ടത്തില്‍ 55,808ലും നിഫ്റ്റി 364 പോയിന്റ് നഷ്ടത്തില്‍ 16,621ലുമാണ് വ്യാപാരം ആരംഭിച്ചത്.

  
Mumbai, News, National, Business, Trending, Sensex, Omicron, Fear, Sensex Crashes Over 1,500 Points, Nifty Below 16,550 On Omicron Fears


20 മാസത്തിനിടെ ആദ്യമായി ചൈന വായ്പാ നിരക്കുകള്‍ കുറച്ചതും ഏഷ്യന്‍ ഓഹരി സൂചികകളെ പ്രതികൂലമായി ബാധിച്ചു. നിഫ്റ്റി മിഡ്ക്യാപ് സൂചിക 2.76 ശതമാനവും നിഫ്റ്റി സ്മോള്‍ക്യാപ് സൂചിക ഏകദേശം മൂന്ന്  ശതമാനവും ഇടിഞ്ഞതിനാല്‍ മിഡ്, സ്മോള്‍ ക്യാപ് ഓഹരികളും വില്‍പന സമര്‍ദം നേരിടുന്നു. നിഫ്റ്റി ബാങ്ക്, ഓട്ടോഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി, ഐടി, പൊതുസ്വകാര്യ ബാങ്കുകള്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സൂചികകളും 1.5-2.85 ശതമാനം ഇടിഞ്ഞു.

ഒമിക്രോണ്‍ വ്യാപനത്തിലുള്ള ആശങ്കയാണ് വിപണിയെ ബാധിച്ചത്. സമൂഹവ്യാപനമുള്ള പ്രദേശങ്ങളില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കേസുകളുടെ എണ്ണം ഇരട്ടിയാകുമെന്ന് അടുത്തിയിടെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

Keywords: Mumbai, News, National, Business, Trending, Sensex, Omicron, Fear, Sensex Crashes Over 1,500 Points, Nifty Below 16,550 On Omicron Fears
< !- START disable copy paste -->

Post a Comment