മുംബൈ: (www.kvartha.com 30.12.2021) ബാങ്കിലെ കവര്‍ചയ്ക്കിടെ ജീവനക്കാരനെ മോഷ്ടാക്കള്‍ വെടിവച്ചുകൊന്നതായി റിപോര്‍ട്. ബുധനാഴ്ച വൈകുന്നേരം എസ് ബി ഐയുടെ ദഹിസര്‍ ബ്രാഞ്ചിലാണ് ഞെട്ടിക്കുന്ന സംഭവം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. രണ്ട് പേരാണ് ബാങ്ക് കൊള്ളയടിക്കാനെത്തിയത്.
ടവ്വല്‍ കൊണ്ടു മുഖം മറച്ച രണ്ടുപേര്‍ ബാങ്കിലേക്ക് പ്രവേശിക്കുന്നതുകണ്ട് സംശയം തോന്നിയ സന്ദേശ് ഗോമര്‍ (25) എന്ന ജീവനക്കാരന്‍ അവരെ തടഞ്ഞുനിര്‍ത്തി. ഉടന്‍ തന്നെ മോഷ്ടാക്കളില്‍ ഒരാള്‍ തോക്കെടുത്ത് സന്ദേശിന്റെ നെഞ്ചിന് നേരെ വെടിവയ്ക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. സന്ദേശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
വെടിയുതിര്‍കത്ത ശേഷം രണ്ട് മിനിറ്റ് മാത്രമാണ് കവര്‍ചക്കാര്‍ ബാങ്കിനുള്ളില്‍ നിന്നത്. മറ്റു ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കയ്യില്‍ കിട്ടിയ പണവുമെടുത്ത് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തു മുന്‍പേ അക്രമികള്‍ രക്ഷപ്പെട്ടു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കവര്‍ചക്കാരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.
Keywords: Mumbai, News, National, Crime, Police, Killed, CCTV, Bank, Robbery, Robbery At SBI Bank In Mumbai, One Employee Dead
< !- START disable copy paste -->