Follow KVARTHA on Google news Follow Us!
ad

10-ാം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചതായി പരാതി; അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍

Police arrested school teacher in pocso case #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com 29.12.2021) 10-ാം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചെന്ന പരാതിയില്‍ അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍. അരിയല്ലൂര്‍ നല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 17കാരനെയാണ് സ്‌കൂളില്‍ ട്രെയിനി അധ്യാപിക വിവാഹം കഴിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.  

   
Chennai, News, National, Complaint, Teacher, Case, Arrest, Arrested, Marriage, Police, Student, Police arrested school teacher in pocso case


വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് വകവയ്ക്കാതെ കഴിഞ്ഞ ഒക്ടോബറില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി ഇരുവരും വിവാഹിതരായി. എതിര്‍പ്പ് ശക്തമായതോടെ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

സംഭവം വിവാദമായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന നടത്തിയ അന്വേഷണത്തിനൊടുവില്‍ അധ്യാപികയ്‌ക്കെതിരെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Keywords: Chennai, News, National, Complaint, Teacher, Case, Arrest, Arrested, Marriage, Police, Student, Police arrested school teacher in pocso case
< !- START disable copy paste -->

Post a Comment